cycle-rally

പാറശാല: പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് സൈക്കിൾ റാലി സംഘടിപ്പിച്ചു. ചെങ്കൽ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഴയ ഉച്ചക്കടയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ചെങ്കൽ ബ്ലോക്ക് പ്രസിഡന്റ് വി. ശ്രീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ, ഡി.സി.സി ഭാരവാഹികളായ വട്ടവിള വിജയൻ, അഡ്വ.എം. ബെനഡിക്ട്, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ നായർ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എസ്. ഉഷാകുമാരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എം. രാജേന്ദ്രൻ നായർ, ജി. സുധാർജ്ജുനൻ, മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബെൽസി ജയചന്ദ്രൻ, മണ്ഡലം പ്രസിഡന്റുമാരായ സിദ്ധാർത്ഥൻ നായർ, സി.എ. ജോസ്‌, അഡ്വ.എൻ.പി. രജ്ഞിത് റാവു, ആറയൂർ രാജശേഖരൻ നായർ, പൊൻവിള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.റാബി, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ വൈ.ആർ.വിൻസെന്റ്, കെ. അജിത്കുമാർ, ജി.ജോസ് ലാൽ, ശശീന്ദ്രൻ നായർ, സജ്ഞീവ് കുമാർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ചെങ്കൽ റെജി, മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.