covid

തിരുവനന്തപുരം: കോവിഡ് വ്യാപന നിരക്ക് വീണ്ടും ഉയരുകയും പരിധിവിട്ട് ഇളവുകൾ അനുവദിച്ചതിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ നിലവിലെ ലോക്ക് ഡൗൺ ഒരാഴ്ചകൂടി നീട്ടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിവാര അവലോകന യോഗം തീരുമാനിച്ചു.

ശനി,ഞായർ ദിവസങ്ങളിലെ സമ്പൂർണ്ണ ലോക്ക് ഡൗൺ തുടരും. രോഗ വ്യാപന തോതിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് പ്രദേശങ്ങളെ നാലു വിഭാഗങ്ങളാക്കി (എ.ബി.സി.ഡി) ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും തുടരും. എ.ബി വിഭാഗങ്ങളിൽ പരിമിത ഇളവുകളും സി വിഭാഗത്തിൽ ലോക്ക് ഡൗൺ നിയന്ത്രണവും ഡി. വിഭാഗത്തിൽ ട്രിപ്പിൾ ലോക്ക് ഡൗണും ആയിരിക്കും. ഓരോ വിഭാഗത്തിലുംപെട്ട പ്രദേശങ്ങളിൽ നിശ്ചിത ദിവസങ്ങളിൽ നിയന്ത്രണങ്ങൾക്കു വിധേയമായി കടകൾക്കും അനുമതിയുള്ള മറ്റു സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം.

ഓണംവരെ കൂടുതൽ ഇളവുകൾ അനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു വ്യാപാരി സമൂഹം. ബക്രീദ് പരിഗണിച്ച് വ്യാപാരികളുടെ സമ്മർദ്ദങ്ങൾക്കു വഴങ്ങി തീവ്രരോഗവ്യാപനമുള്ള പ്രദേശങ്ങളിലെ ട്രിപ്പിൾ ലോക്ക് ഡൗൺവരെ ഒഴിവാക്കിയും കൂടുതൽ ഇളവുകൾ നൽകിയും പ്രവർത്തനാനുമതി നൽകിയിരുന്നു. ഇതിനെതിരെ കടുത്ത വിമർശനമാണ് സുപ്രീം കോടതിയിൽ നിന്നുണ്ടായത്.

പ്രത്യേകഇളവുകൾ ഇനിയുണ്ടാവില്ല.

കൊവിഡ് വ്യാപനത്തിന്റെ തീവ്രത മനസിലാക്കാൻ വെള്ളിയാഴ്ച ഒറ്റദിവസത്തിൽ മൂന്ന് ലക്ഷം കൊവിഡ് പരിശോധന അധികമായി നടത്താനും യോഗം തീരുമാനിച്ചു.

കൊവിഡ് നിയന്ത്രണത്തിനായി വാർഡുതല ഇടപെടൽ ശക്തിപ്പെടുത്തണം. മൈക്രോ കണ്ടെയിൻമെന്റ് ഫലപ്രദമായി നടപ്പാക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇടുക്കിയിലെ തോട്ടം തൊഴിലാളികൾ ജോലിക്കായി ദിവസവും അതിർത്തി കടന്നുവരുന്നത് ഒഴിവാക്കി അതത് സ്ഥലങ്ങളിൽ താമസിച്ച് ജോലിചെയ്യാനുള്ള സംവിധാനം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടി.​പി.​ആ​ർ​ ​വീ​ണ്ടും​ ​മു​ക​ളി​ലേ​ക്ക്

​ഇ​ന്ന​ലെ​ 11.91​ %

തി​രു​വ​ന​ന്ത​പു​രം​ ​:​ ​കൊ​വി​ഡ് ​രോ​ഗ​വ്യാ​പ​ന​ ​നി​ര​ക്ക് ​(​ടി.​പി.​ആ​ർ​)​ ​ചെ​റി​യ​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​വീ​ണ്ടും​ ​മു​ക​ളി​ലേ​ക്ക്.​ ​ഇ​തോ​ടെ​ ​സം​സ്ഥാ​നം​ ​മൂ​ന്നാം​ത​രം​ഗ​ ​ഭീ​ഷ​ണി​യു​ടെ​ ​മു​ൾ​മു​ന​യി​ലാ​യി.​ ​ഇ​ന്ന​ലെ​ 11.91​ ​ശ​ത​മാ​ന​മാ​ണ് ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി.​ ​ത​ലേ​ദി​വ​സം​ 11.08​ ​ആ​യി​രു​ന്നു.​ ​ര​ണ്ടാം​ത​രം​ഗം​ ​വി​ട്ടൊ​ഴി​യു​ന്ന​ ​ആ​ശ്വാ​സ​ത്തി​ൽ​ ​ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി​ 10​ൽ​ ​എ​ത്തി​യ​ ​ടി.​പി.​ആ​ർ​ ​വീ​ണ്ടും​ ​ഉ​യ​രു​ന്ന​ത് ​അ​പ​ക​ട​മാ​ണെ​ന്ന് ​ആ​രോ​ഗ്യ​വി​ദ​ഗ്ധ​രും​ ​പ​റ​യു​ന്നു.​ ​ഇ​ന്ന​ലെ​ 16,848​ ​പേ​ർ​ക്കാ​ണ് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​ത്.​ 104​ ​മ​ര​ണ​ങ്ങ​ളും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​ആ​കെ​ ​മ​ര​ണം​ 15,512​ ​ആ​യി.​ ​പ്ര​തി​ദി​ന​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​മ​ല​പ്പു​റം,​ ​തൃ​ശൂ​ർ,​ ​എ​റ​ണാ​കു​ളം,​ ​കോ​ഴി​ക്കോ​ട്,​ ​കൊ​ല്ലം,​ ​പാ​ല​ക്കാ​ട് ,​ ​കോ​ട്ട​യം,​ ​തി​രു​വ​ന​ന്ത​പു​രം​ ​എ​ന്നീ​ ​എ​ട്ടു​ജി​ല്ല​ക​ൾ​ ​ആ​യി​രം​ ​ക​ട​ന്നു.