ak-saseendran-

തിരുവനന്തപുരം: പീഡനപരാതി ഒതുക്കിത്തീർക്കാൻ ഇരയുടെ പിതാവിനെ ഫോണിൽ നിർദ്ദേശിച്ചെന്ന ആരോപണം വിവാദം സൃഷ്ടിച്ചിരിക്കെ, മുഖ്യമന്ത്രിയോട് കാര്യങ്ങൾ വിശദീകരിച്ച് മന്ത്രി എ.കെ.ശശീന്ദ്രൻ. രണ്ട് പാർട്ടി നേതാക്കളുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പ്രശ്നം പ്രയാസമില്ലാതെ പരിഹരിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും വാട്സാപ്പിൽ എന്തോ സന്ദേശം അയച്ചതിനെ ചൊല്ലിയുള്ള തർക്കമാണെന്ന് ധരിച്ചാണ്, അത് പ്രയാസമില്ലാതെ പരിഹരിക്കണമെന്ന് നിർദ്ദേശിച്ചതെന്നും മന്ത്രി മുഖ്യമന്ത്രിയോട് പറഞ്ഞു. എൻ.സി.പി സംസ്ഥാന നേതാക്കളായ പി.സി. ചാക്കോയോടും ടി.പി. പീതാംബരനോടും മന്ത്രി കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്.

കോഴിക്കോട്ടുള്ള മന്ത്രി ഇന്നലെ മുഖ്യമന്ത്രിയെയും നേതാക്കളെയും ഫോണിൽ ബന്ധപ്പെടുകയായിരുന്നു. പ്രയാസമില്ലാതെ പ്രശ്നം പരിഹരിക്കാൻ പറ്റുമോയെന്ന് വിളിച്ചയാളിനോട് ആരായുകയാണുണ്ടായത്. രണ്ട് പേരും പാർട്ടിയുടെ നേതാക്കളാണ്. അവർ തമ്മിലെ പ്രശ്നം പാർട്ടിക്ക് കേടില്ലാത്ത വിധം പരിഹരിക്കാൻ പറയുന്നതിലെന്താണ് തെറ്റ്. ഏതെങ്കിലും പ്രലോഭനമോ വാഗ്ദാനമോ താൻ നടത്തിയിട്ടില്ല. പാർട്ടിയിലെ പ്രശ്നങ്ങളല്ലെന്ന് പറഞ്ഞ് വിളിച്ചയാൾ മറ്റേ വിഷയത്തിലേക്ക് കടന്നപ്പോൾ തർക്കമില്ലാതെ പരിഹരിക്കാൻ നോക്കൂവെന്ന് പറഞ്ഞ് ഫോൺ വയ്ക്കുകയാണുണ്ടായതെന്നും മന്ത്രി പറഞ്ഞു. ശശീന്ദ്രൻ ഇന്ന് തലസ്ഥാനത്തെത്തും.

 ശ​ശീ​ന്ദ്ര​നെ​തി​രെ​ ​ഗ​വ​ർ​ണ​ർ​ക്കും വ​നി​താ​ ​ക​മ്മി​ഷ​നും​ ​പ​രാ​തി

പീ​ഡ​ന​ ​പ​രാ​തി​ ​ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ​ ​ഇ​ട​പെ​ട​ൽ​ ​ന​ട​ത്തി​യ​ ​മ​ന്ത്രി​ ​എ.​കെ.​ ​ശ​ശീ​ന്ദ്ര​നെ​തി​രെ​ ​നി​യ​മ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​ൻ​ ​സ​ർ​ക്കാ​രി​ന് ​നി​ർ​ദേ​ശം​ ​ന​ൽ​ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​അ​ഡ്വ.​ ​വീ​ണ​ ​എ​സ്.​ ​നാ​യ​ർ​ ​ഗ​വ​ർ​ണ​ർ​ക്കും​ ​വ​നി​താ​ ​ക​മ്മി​ഷ​നും​ ​പ​രാ​തി​ ​ന​ൽ​കി.​ ​ശ​ബ്ദ​രേ​ഖ​യു​ടെ​ ​ടേ​പ്പ് ​അ​ട​ക്ക​മാ​ണ് ​പ​രാ​തി​ ​ന​ൽ​കി​യ​ത്.
എ.​കെ.​ ​ശ​ശീ​ന്ദ്ര​നെ​ ​മ​ന്ത്രി​സ​ഭ​യി​ൽ​ ​നി​ന്നു​ ​പു​റ​ത്താ​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​നി​ർ​ദേ​ശം​ ​ന​ൽ​ക​ണ​മെ​ന്നാ​ണ് ​ഗ​വ​ർ​ണ​ർ​ക്കു​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ​ഒ​രു​ ​മ​ന്ത്രി​ ​ത​ന്നെ​ ​സ്ത്രീ​പീ​ഡ​ന​ ​പ​രാ​തി​ ​ഒ​തു​ക്കി​ ​തീ​ർ​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​ത് ​കേ​ട്ടു​ ​കേ​ൾ​വി​യി​ല്ലാ​ത്ത​തും​ ​ഇ​ന്ത്യ​ൻ​ ​ഭ​ര​ണ​ഘ​ട​ന​യു​ടെ​ ​മൂ​ല്യ​ങ്ങ​ൾ​ക്കും​ ​എ​തി​രാ​ണ്.​ ​സ്ത്രീ​ക​ളു​ടെ​ ​അ​ഭി​മാ​നം​ ​ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ​ ​മ​ന്ത്രി​യെ​ ​പു​റ​ത്താ​ക്കാ​ൻ​ ​ഗ​വ​ർ​ണ​ർ​ ​മു​ൻ​കൈ​ ​എ​ടു​ക്ക​ണ​മെ​ന്നും​ ​ക​ത്തി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

 എ.​കെ.​ ​ശ​ശീ​ന്ദ്ര​നെ പു​റ​ത്താ​ക്ക​ണം​:​ ​വി.​ഡി.​ ​സ​തീ​ശൻ

​യു​വ​തി​യെ​ ​ക​ട​ന്നു​പി​ടി​ച്ച​ ​കേ​സ് ​ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ​ ​ഇ​ട​പെ​ട്ടെ​ന്ന​ ​ആ​രോ​പ​ണം​ ​നേ​രി​ടു​ന്ന​ ​എ.​കെ.​ ​ശ​ശീ​ന്ദ്ര​ൻ​ ​മ​ന്ത്രി​സ്ഥാ​നം​ ​രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​രാ​ജി​ ​വ​ച്ചി​ല്ലെ​ങ്കി​ൽ​ ​ശ​ശീ​ന്ദ്ര​നെ​ ​മ​ന്ത്രി​സ​ഭ​യി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ത​യ്യാ​റാ​ക​ണം.​ ​മ​ന്ത്രി​ക്കെ​തി​രെ​ ​യു​വ​തി​യും​ ​പി​താ​വും​ ​ഗു​രു​ത​ര​മാ​യ​ ​പ​രാ​തി​യാ​ണ് ​ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.​ ​ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ​ ​വി​ളി​ച്ച​ ​ശ​ശീ​ന്ദ്ര​ൻ​ ​താ​ക്കീ​തി​ന്റെ​ ​സ്വ​ര​ത്തി​ലാ​ണ് ​സം​സാ​രി​ച്ച​തെ​ന്നാ​ണ് ​പ​രാ​തി​ക്കാ​രി​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​വെ​ളി​പ്പെ​ടു​ത്തി​യ​ത്.​ ​മ​ന്ത്രി​ക്ക് ​കേ​സി​നെ​ക്കു​റി​ച്ച് ​വ്യ​ക്ത​മാ​യ​ ​ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നെ​ന്ന് ​പെ​ൺ​കു​ട്ടി​യു​ടെ​ ​പി​താ​വും​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​പ​ദ​വി​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്ത് ​കേ​സ് ​അ​ട്ടി​മ​റി​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​ശ​ശീ​ന്ദ്ര​ൻ​ ​ഒ​രു​ ​നി​മി​ഷം​ ​പോ​ലും​ ​മ​ന്ത്രി​സ്ഥാ​ന​ത്ത് ​തു​ട​രാ​ൻ​ ​യോ​ഗ്യ​ന​ല്ലെ​ന്നും​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.