തിരുവനന്തപുരം:പെഗാസസ് ചാര സോഫറ്റ് വയർ ഉപയോഗിച്ച് ഫോൺ വിവരം ചോർത്തിയത്തിൽ കേന്ദ്രസർക്കാരിനെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി കോലം കത്തിക്കൽ പ്രതിഷേധം സംഘടിപ്പിച്ചു.തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി സംസ്ഥാന സെക്രട്ടറി എ.എ റഹിം ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലേയും കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും കോലം കത്തിച്ചു.