തിരുവനന്തപുരം: റോട്ടറി ക്ലബ് ടെക്‌നോപാർക്കിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഹരീഷ് മോഹനെ പ്രസിഡന്റായും മനു മാധവനെ സെക്രട്ടറിയായും വീണ്ടും നിയമിച്ചു. റോട്ടറി ഇന്റർനാഷണൽ 3211 ഡിസ്ട്രിക്ട് ഗവർണർ നോമിനി ഡോ. സുമിത്രൻ, അസി. ഗവർണർ ശ്യാം സ്റ്റാറി, ഡിസ്ട്രിക്ട് പ്രൊജക്ട് ചെയർമാൻ സുധി ജബ്ബാർ, ഐ.ടി പാർക്‌സ് സി.ഇ.ഒ ജോൺ തോമസ് എന്നിവർ പങ്കെടുത്തു. ഡിസ്ട്രിക്ട് പ്രൊജക്ടായ എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായി ടെക്‌നോപാർക്കിലെ സെക്യൂരിറ്റി ജീവനക്കാരനായ റെജിയുടെ ചികിത്സാ സഹായത്തിനായുള്ള സംഭാവന കൈമാറി.