കോവളം: ' സത്രീധനമല്ല, സ്ത്രീയാണ് ധനം ' എന്ന മുദ്രാവാക്യമുയർത്തി മഹിളാസംഘം സംഘടിപ്പിച്ച രക്തത്താൽ പ്രതിജ്ഞാ പരിപാടി ജില്ലാ പ്രസിഡന്റ് അഡ്വ.രാഖി രവികുമാർ ഉദ്ഘാടനം ചെയ്തു.കോവളം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എൽ.റാണി അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ ജില്ലാ അസി. സെക്രട്ടറി പള്ളിച്ചൽ വിജയൻ മുഖ്യപ്രഭാഷണം നടത്തി. കോവളം മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം എം.എച്ച്. സലീം, മണ്ഡലം അസി. സെക്രട്ടറി സി.എസ്. രാധാകൃഷ്ണൻ,എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി സിന്ധുരാജൻ, മണ്ഡലം സെക്രട്ടറി അനില, എൽ.സി.സെക്രട്ടറിമാരായ മോഹനൻ നായർ, ഊക്കോട് കൃഷ്ണൻ കുട്ടി, കോട്ടുകാൽ അജിത്ത്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സുധീർ, വിലാസൻ, നെല്ലിവിള വിജയൻ, എ.ഐ.വൈ.എഫ്. മണ്ഡലം ഭാരവാഹി ആന്റണി എന്നിവർ സംസാരിച്ചു.