വെഞ്ഞാറമൂട്: കന്യാകുളങ്ങര ഗവ. എൽ.പി.എസ് സമ്പൂണ ഡിജിറ്റൽ സ്‌കൂളായി. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. സ്മാർട്ട് ഫോൺ ഇല്ലാത്ത വിദ്യാർത്ഥികൾക്കുള്ള ഫോണുകളുടെ വിതരണവും മന്ത്രി നിർവഹിച്ചു.
വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് ബീനാ ജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.വി. ശ്രീകാന്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജഗന്നാഥ പിള്ള, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി, പഞ്ചായത്തംഗം വസന്തകുമാരി, പ്രധാനദ്ധ്യാപിക വിമല, ബി.ആർ.സി ട്രെയ്‌നർ രാജേഷ് ലാൽ, എസ്.എം.സി ചെയമാൻ ശ്രീകുമാർ, അദ്ധ്യാപക രക്ഷാകർതൃ സമിതി പ്രസിഡന്റ് പെരുംകൂർ നുജും, എം. മോഹനനൻ നായർ, നൗഷാദ്, കന്യാകുളങ്ങര ഷാജഹാൻ, ഷെമീർ, ഒരുമ വാട്‌സ്അപ്പ് ഗ്രൂപ്പ് പ്രതിനിധി അൻസർ, അഖിൽ എന്നിവർ പങ്കെടുത്തു.