കല്ലമ്പലം:പെട്രോളിയം ഉൽപ്പന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാനമാകെ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി ബി.ജെ.പി നാവായിക്കുളം പഞ്ചായത്ത് കമ്മറ്റി തട്ടുപാലം പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ പ്രതിഷേധ പരിപാടി വർക്കല മണ്ഡലം വൈസ് പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ പൈവേലിക്കോണം ബിജു ഉദ്ഘാടനം ചെയ്തു.ബി.ജെ.പി.പഞ്ചായത്ത് പ്രസിഡന്റ് രാജീവ് മുല്ലനല്ലൂർ,ജനറൽ സെക്രട്ടറി അനന്തവിഷ്ണു,വാർഡ് മെമ്പർമാരായ അരുൺ കുമാർ,ജിഷ്ണു,എസ്.സി.മോർച്ച പഞ്ചായത്ത് പ്രസിഡന്റ് സുദേവൻ എന്നിവർ പങ്കെടുത്തു.