shivankutty-nirvahikunnu

കല്ലമ്പലം:പ്രവാസി മലയാളിയായ അഫ്സൽ നാവായിക്കുളം ഡീസന്റ്മുക്ക് ഇ.എം.എസ് സ്മാരക ​ഗ്രന്ഥശാലയ്ക്കായി വാങ്ങി നൽകിയ ആംബുലൻസിന്റെ ഫ്ലാഗ് ഒഫ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.ഓൺലൈൻ പഠനത്തിന് പ്രദേശവാസികൾ വാങ്ങി നൽകിയ മൊബൈൽ ഫോണുകൾ നാല് കുട്ടികൾക്ക് മന്ത്രി വിതരണം ചെയ്തു.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ഗ്രന്ഥശാല പ്രസിഡന്റ് ബഷീർ സ്വാ​ഗതവും സെക്രട്ടറി പ്രവീൺ നന്ദിയും പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റം​ഗം ബി.പി.മുരളി,ജില്ലാകമ്മറ്റിയം​ഗങ്ങളായ മടവൂർ അനിൽ,എസ്.ഷാജഹാൻ, സി.പി.ഐ ഏരിയാ സെക്രട്ടറി എസ്. ജയചന്ദ്രൻ,ജി.രാജു,ജി.വിജയകുമാർ,ഇ.ജലാൽ,എസ്.സുധീർ,ടി. ബേബിസുധ,പ്രിയദർശിനി,ബേബിരവീന്ദ്രൻ,എസ്.സാബു,പ്രസീദ് തുടങ്ങിയവർ പങ്കെടുത്തു.