nikki

അർജുനെ കേന്ദ്രകഥാപാത്രമാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് എന്ന ചിത്രത്തിൽ നിക്കി ഗൽറാണി നായികയായിയെത്തുന്നു. ഇൗരാറ്റുപേട്ടയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ മുകേഷ്, ബൈജു സന്തോഷ്, ആശ ശരത്, അജു വർഗീസ്, ഹരീഷ് പേരടി, ധർമ്മജൻ ബോൾഗാട്ടി, മൻരാജ്, സുധീർ, പോൾ താടിക്കാരൻ, ഷിബിൻ സാബ്, എൽദോ തുടങ്ങി വൻതാരനിരയുണ്ട്. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ, ബാദുഷ എ.എം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് ദിനേശ് പള്ളത്ത് രചന നിർവഹിക്കുന്നു. രവിചന്ദ്രനാണ് ഛായാഗ്രാഹകൻ. രതീശ് വേഗ, സാനന്ദ് ജോർജ്, ഗ്രേസ് എന്നിവരാണ് സംഗീത സംവിധാനം. എഡിറ്റർ വി.ടി. ശ്രീജിത്ത്. കലാസംവിധാനം സഹസ്ബാല, മേക്കപ്പ് പ്രദീപ് രംഗൻ.