നെയ്യാറ്റിൻകര:ജന്മശതാബ്ദി ആഘോഷിക്കുന്ന പ്രമുഖ ഗാന്ധിയൻ പി ഗോപിനാഥൻനായരെ മന്ത്രി ജി.ആർ.അനിൽ സന്ദർശിച്ചു.വീട്ടിലെത്തി ആരോഗ്യ വിവരങ്ങൾ തിരക്കിയ മന്ത്രി ഗാന്ധിയനെ പൊന്നാട അണിയിച്ച് ആദരിച്ചു.പാർട്ടി ജില്ലാ എക്സിസിക്യൂട്ടീവംഗം വെങ്ങാനൂർ ബ്രൈറ്റ്,മണ്ഡലം സെക്രട്ടറി എ.എസ് ആനന്ദ്കുമാർ,ജില്ലാ കൗൺസിലംഗം എൻ.അയ്യപ്പൻനായർ,എം.എച്ച് സലിം, എസ്. രാഘവൻ നായർ,വി.ഐ.ഉണ്ണികൃഷ്ണൻ,ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ്.സജീവ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.