diya

തന്റെ പ്രണയം ആദ്യമായി വെളിപ്പെടുത്തി നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. ടിക്

ടോക് വീഡിയോകളിലൂടെയും നൃത്ത വീഡിയോകളിലൂടെയും നിരവധി ആരാധകരെ താരം സ്വന്തമാക്കിയിട്ടുണ്ട്. അടുത്ത സുഹൃത്തായ വൈഷ്ണവ് ഹരിചന്ദ്രനാണ് ദിയയു‌ടെ കാമുകൻ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും നിരന്തരം പങ്കുവയ്ക്കാറുണ്ടെങ്കിലും പ്രണയം വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ വൈഷ്ണവ് തന്നെയാണ് ഗോസിപ്പുകൾക്ക് മറുപ‌‌ടിയുമായി എത്തിയത്. ദിയയോ‌‌ടൊപ്പമുള്ള സൗഹൃദ നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോ പങ്കുവച്ചായിരുന്നു വൈഷ്ണവ് പ്രണയം വെളിപ്പെടുത്തിയത്. അതെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരനുമായി ഞാൻ പ്രണയത്തിലാണ്. ഇതേ വീഡിയോയ്ക്ക് അടിക്കുറിപ്പായി ദിയ കുറിച്ചു. കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ രണ്ടാമത്തെയാളാണ് ദിയ.