ആറ്റിങ്ങൽ:മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ കൊവിഡ് വ്യാപന നിരക്ക് വർദ്ധിക്കുന്നതിൽ പരക്കെ ആശങ്ക. ജനത്തിന്റെ ജാഗ്രതയില്ലായ്മയാണ് പ്രശ്നകാരണമെന്നാണ് വിലയിരുത്തൽ.പ‍ഞ്ചായത്തിൽ 323 പേർ രോഗ ബാധിതരാണ്.18 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.8 പേർ സി.എഫ്.എൽ.ടി.സിയിലും 68 പേർ ഡി.സി.സിയും ചികിത്സയിലാണ്.ആറ്റിങ്ങൽ നഗരസഭയോടു ചെർന്ന ഒന്നാം വാർഡിലാണ് രോഗികളുടെ എണ്ണം കണക്കില്ലാതെ വർദ്ധിക്കുന്നത്.ഇവിടെ ഇപ്പോൾ 79 പേർരോഗികളാണ്.വാർഡ് 18 ൽ 54 പേർരോഗികളായുമുണ്ട്.വാർ‌ഡ് 17,​4 എന്നിവ ഒഴിച്ച് ബാക്കി എല്ലാ വാർഡിലും രോഗകളുണ്ട്.വാർഡ് 11 ൽ 33 പേരും വാ‌‌ർഡ് 16 ൽ 30 പേരും വാർഡ് 7 ൽ 20 പേരും രോഗികളായുണ്ട്.മറ്റ് വാർഡുകളിൽ 20ന് താഴെയാണ് രോഗികൾ.രോഗ വ്യാപനം കുറയ്ക്കാനായി നാട്ടുകാർ ഏറെ ജാഗ്രതയും കരുതലും പുലർത്തണമെന്നും കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു പറഞ്ഞു.