dewasom-board

തിരുവനന്തപുരം: കൊവിഡ‌ിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന് പത്തു കോടി രൂപ സർക്കാർ നൽകി. എന്നാൽ ശമ്പളവും പെൻഷനുമടക്കമുള്ളവ കൊടുക്കാൻ ഇത് അപര്യാപ്തമാണ്. ഒരു മാസം ശമ്പളത്തിനും പെൻഷനുമായി 40 കോടിയോളം വേണം. നിത്യപൂജയ്‌ക്കും മറ്റുമായി 10 കോടിയോളം രൂപയും. ക്ഷേത്രങ്ങൾ തുറക്കാനാവാത്തതുമൂലം 2020 മാർച്ച് മുതൽ ഇതുവരെ ബോർഡിന് 650 കോടി രൂപയാണ് വരുമാന നഷ്ടം.