aswin

വിതുര: ഇന്ത്യൻ റെക്കോഡ്സിൽ ഇടം നേടി വിതുര തൊളിക്കോട് ആനപ്പെട്ടി വലിയകൈതയില്‍ അശ്വിന്‍.

ഒരു മിനിറ്റില്‍ പതിനെട്ട് മാജിക് അവതരിപ്പിച്ചാണ് ഇന്ത്യാ ബുക്ക് ഒഫ് റിക്കോര്‍ഡില്‍ ഇടം നേടിയത്.

ഇനി ഏഷ്യാ റിക്കോര്‍ഡിലും ലോക റെക്കോര്‍ഡിലും തന്‍റേതായ നേട്ടം കൈവരിക്കുകയാണ് ലക്ഷ്യമെന്ന് യുവ മെജിഷ്യന്‍ പറഞ്ഞു.

പരേതരായ വിജയന്‍റെയും ലതയുടെയും മകനായ അശ്വിന്‍. തനിക്ക് ഒന്നര വയസ്സുള്ളപ്പോള്‍ അമ്മയെ നഷ്ടപ്പെട്ടു. അമ്മയുടെ നഷ്ടത്തിന്‍റെ വേദനയില്‍ തന്നെയെയും സഹോദരി ഐശ്വര്യയെയും ഉപക്ഷേച്ച് അച്ഛന്‍ ആത്മഹത്യ ചെയ്തു.

തുടര്‍ന്ന് അച്ഛന്‍റെ അമ്മയുടെ തണലില്‍ വളര്‍ന്ന അശ്വിന്‍ അമ്പലപറമ്പില്‍ കണ്ട മാജിക്കില്‍ ആക‌ൃഷ്ടനായി. തുടര്‍ന്ന് വീട്ടില്‍ എത്തി കുഞ്ഞ് മനസ്സില്‍ തോന്നിയ മാജിക് അവതരിപ്പിച്ചെങ്കിലും പരാജയമായിരുന്നു ഫലം.

സദ്മനസ്സുകളുടെ സഹായമാണ് തന്നെ മുന്നോട്ട് നയിച്ചത്. തിരുവനന്തപുരം കഴക്കുട്ടത്തെ മാജിക് പ്ലാന്‍റിലെത്തിയ അശ്വിന്‍ മാജിക് പരിശീലനം ആരംഭിച്ചു. പ്രമുഖ മെജിഷ്യനായ ഗോപിനാഥ് മുതുകാടിന്‍റെ ശിഷ്യനാണ് അശ്വിന്‍. അനവധി മാജിക് മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള അശ്വിന് നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.

പടം

അശ്വിൻ