salim

വിതുര: തൊളിക്കോട് ജംഗ്ഷനിൽ നടന്ന കൊവിഡ് നിയന്ത്രണ ലംഘനം മൊബൈൽഫോണിൽ പകർത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. തൊളിക്കോട് മാങ്കോട്ടുകോണം ഷെമീം മൻസിലിൽ.സലീം (56) ആണ് അറസ്റ്റിലായത്. 20 ന് ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. തൊളിക്കോട് ജംഗ്ഷനിലെ വ്യാപാരസ്ഥാപനങ്ങളിൽ ലീഗൽമെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ വ്യാപാരികളും മറ്റും തടസവാദം ഉന്നയിക്കുകയും പ്രശ്നങ്ങൾ അരങ്ങേറുകയും ചെയ്തു. സംഭവം മൊബൈലിൽ പകർത്തിയ പൊലീസിന്റെ ഫോൺ സലീം പിടിച്ചുവാങ്ങി നശിപ്പിക്കുകയും ആക്രമിച്ചുവെന്നുമാണ് കേസ്. വിതുര സി.ഐ എസ്. ശ്രീജിത്ത്, എസ്.ഐ. എസ്.എൽ. സുധീഷ്, സി.പി.ഒ മാരായ നിധിൻ, രതീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ സലീമിനെ 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു.