abhi

നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. മാർത്താണ്ഡം ആർ.സി സ്ട്രീറ്റ് സ്വദേശി അഭിയാണ് (19) പിടിയിലായത്. പ്ലസ് ടു വിദ്യാർത്ഥിനിയുമായി പ്രതി പ്രണയത്തിലാകുകയും വിവാഹ വാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചതായി മാർത്താണ്ഡം മഹിളാ സ്റ്റേഷനിൽ വിദ്യാർത്ഥിനി പരാതി നൽകിയിരുന്നു. പോക്സോ കേസെടുത്ത് അന്വേഷണം നടത്തി വന്നിരുന്നതിനിടെയാണ് സ്പെഷ്യൽ ടീം പൊലീസ് ഇയാളെ പിടികൂടിയത്.

ഇയാൾ തട്ടിക്കൊണ്ടുപോയ കളിയിക്കാവിള സ്വദേശിയായ 14കാരിയെയും പൊലീസ് രക്ഷപ്പെടുത്തി. പെൺകുട്ടിയെ അഭി തട്ടിക്കൊണ്ടുപോയതായി വീട്ടുകാർ നേരത്തെ പരാതി നൽകിയിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.