നെടുമങ്ങാട് :അഗാധമായ പണ്ഡിത്യത്തിനുടമയും സൗമ്യമായ വ്യക്തിപ്രഭാവം കൊണ്ട് ജനമനസുകളിൽ പ്രത്യേക ഇടം നേടിയ വ്യക്തിയുമാണ് മുൻ മന്ത്രി കെ.ശങ്കരനാരായണപിള്ളയെന്നും അദ്ദേഹത്തിന്റെ വിയോഗം നാടിന് തീരാനഷ്ടമാണെന്നും മന്ത്രി അഡ്വ.ജി.ആർ.അനിൽ പറഞ്ഞു. നെടുമങ്ങാട് കച്ചേരി ജംഗ്ഷനിൽ ചേർന്ന അനുശോചനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നെടുമങ്ങാട് പൗരാവലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുശോചനയോഗത്തിൽ മുൻമന്ത്രി എം.വിജയകുമാർ,അഡ്വ.ആർ.ജയദേവൻ,കരകുളം കൃഷ്ണപിള്ള, വർക്കല കഹാർ,നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ സംസാരിച്ചു.