നെടുമങ്ങാട് :കുട്ടികൾക്ക് കൃഷിയിലുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനും മണ്ണിനെയും പ്രകൃതിയെക്കുറിച്ചുമുള്ള അറിവ് നൽകുന്നതിനും വേണ്ടി സർക്കാർ ആവിഷ്കരിച്ച സ്കൂൾ വെജിറ്റബിൾ ഗാർഡൻ പദ്ധതിക്ക് നെടുമങ്ങാട് നഗരസഭയിലെ സ്‌കൂളുകളിൽ തുടക്കമായി.നെടുമങ്ങാട് യു.പി.എസിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സി.എസ്.ശ്രീജ നിർവഹിച്ചു.വൈസ്ചെയർമാൻ എസ്.രവീന്ദ്രൻ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വസന്തകുമാരി,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സതീശൻ, നഗരസഭാകൃഷി ഓഫീസർ സജി, ഗേൾസ്ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മീന, യു.പി.എസ് ഹെഡ്മാസ്റ്റർ ഉദയകുമാർ തുടങ്ങിയവർ പങ്കെടുത്തു.