nissing

വിതുര: ആനപ്പാറ സ്വദേശിയായ അമ്മയെയും രണ്ട് മക്കളെയും തിങ്കളാഴ്ച രാവിലെ മുതൽ കാണാനില്ലെന്ന് പരാതി. ആനപ്പാറ വയക്കഞ്ചി വയലരികത്ത് വീട്ടിൽ സജിത്തിന്റെ ഭാര്യ ആര്യ (29), മക്കളായ അഭിമന്യൂ (12), അഭിന ( 9 മാസം) എന്നിവരെയാണ് കാണാതായത്. ആര്യയുടെ കുടുംബവീട് തിരുവനന്തപുരം ഉള്ളൂരാണ്. അച്ഛനെ കാണാനെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. സജിത് ബാംഗ്ളൂരിൽ കൺസ്ട്രക്ഷൻ ജോലിക്ക് പോയിരിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സജിത് നാട്ടിലെത്തിയിട്ടുണ്ട്.

വീട്ടിൽ നിന്ന് ഇറങ്ങിയശേഷം ആര്യയുടെ ഫോൺ സ്വിച്ച് ഓഫാണ്. വിതുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ 04722-856243 ( വിതുര പൊലീസ് സ്റ്റേഷൻ ) എന്ന നമ്പറിൽ അറിയിക്കണമെന്ന് സി.ഐ എസ്. ശ്രീജിത്, എസ്.ഐ എസ്.എൽ. സുധീഷ് എന്നിവർ അറിയിച്ചു.