ddd

മുരുക്കുംപുഴ: കേരള സർക്കാരിന്റെ സ്വപ്ന പദ്ധതി എന്ന് വിശേഷിപ്പിക്കുന്ന കെ റെയിൽ പദ്ധതി കേരള ജനതയെ ഒന്നാകെ കടക്കെണിയിൽ പെടുത്തുന്ന പദ്ധതിയാണെന്ന് മുരുക്കുംപുഴയിൽ ചേർന്ന കെ റെയിൽ വിരുദ്ധ സമര സമിതി യോഗം അഭിപ്രായപെട്ടു.
പൊതുപ്രവർത്തകനും മുരുക്കുംപുഴ കൽചറൽ ഓർഗനൈസേഷൻ ലൈബ്രറി പ്രസിഡന്റുമായ എ.കെ. ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ സാമൂഹിക വിദ്യാഭ്യാസ പ്രവർത്തകൻ എം. ഷാജിർ ഖാൻ ഉദ്ഘാടനം ചെയ്തു. സമര സമിതി സംസ്ഥാന രക്ഷാധികാരി കെ. ശൈവ പ്രസാദ്, രാമചന്ദ്രൻ കരവാരം, മുരളി ശ്രീകുമാർ, എ. ഷൈജു, കെ.എസ്. അബ്ദുൽ റഷീദ്, ഷാജിഖാൻ എം.എ തുടങ്ങിയവർ പ്രസംഗിച്ചു. സമര സമിതിയുടെ പ്രസിഡന്റായി എ.കെ. ഷാനവാസും സെക്രട്ടറിയായി കെ.എസ്. അബ്ദുൽ റഷീദിനെയും യോഗം തിരഞ്ഞെടുത്തു.