വർക്കല:കൊവിഡ് രോഗവ്യാപനനിരക്ക് 15 ശതമാനത്തിന് മുകളിലായതിനാൽ വർക്കല നഗരസഭ പ്രദേശം ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്റണത്തിലേക്ക്.ബുധനാഴ്ചത്തെ കണക്ക് പ്രകാരം വർക്കല നഗരസഭയിലെ ടി.പി.ആർ 19.51 ശതമാനമാണ്.ബുധനാഴ്ച 16 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.ഇതോടെ സജീവ രോഗബാധയുളളവരുടെ എണ്ണം 208ആയി.ഇതിൽ ആശുപത്രിയിൽ കഴിയുന്നവർ 28ഉം വീടുകളിൽ 107പേരും സി.എഫ്.എൽ.ടി.സികളിൽ 73 പേരുമാണ്.ഏതാനും ദിവസങ്ങളായി വർക്കലയിൽ ടി.പി.ആർ ഏറിയും കുറഞ്ഞും തുടരുകയായിരുന്നു.ആകെ 33 വാർഡുകളിൽ പത്തിൽ കൂടുതൽ രോഗികളുളള വാ‌ർഡുകൾ ഏഴെണ്ണമുണ്ട്.ഏറ്റവും കൂടുതൽ നടയറയിലാണ്. 38പേർ. തൊട്ടുതാഴെ വളളക്കടവാണ്. 25പേർ. പണയിൽ 18ഉം പുല്ലാന്നികോട് 15ഉം കണ്വാശ്രമത്തിലും കുരയ്ക്കണ്ണിയിലും 12 വീതവും കല്ലാഴിയിൽ 11ഉം രോഗികളുണ്ട്. 21 പേർ കഴിഞ്ഞ ദിവസം രോഗമുക്തരായി. 21599പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചു.