കുറ്റിച്ചൽ: കോട്ടൂർ മയക്കുമരുന്ന് മാഫിയാ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിലായി. അമ്പൂരി കൂട്ടപ്പൂ മുല്ലശേരി കോളനിയിൽ മുഹമ്മദ് ഷഫീറാണ് ( 24) പിടിയിലായത്. നെയ്യാർഡാം ഇൻസ്പെക്ടർ എസ്. ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.