വെഞ്ഞാറമൂട്: യുവാവിനെ പരിസരവാസികളായ യുവാക്കൾ മർദ്ദിച്ചതായി പരാതി. ആനച്ചൽ കളമച്ചൽ പള്ളിക്കുന്നിൽ വീട്ടിൽ രാഹുൽ രാജാണ് വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ രാഹുൽ രാജ് വീട്ടിൽ നിന്ന് കണിച്ചോട് ഭാഗത്തേക്ക് പോകുമ്പോൾ വഴിയിൽ കാത്തുനിന്ന കണ്ടാലറിയാവുന്ന യുവാക്കൾ തടഞ്ഞ് നിറുത്തി ക്രൂരമായി മർദ്ദിക്കുകയാരുന്നു. തങ്ങൾ താമസിക്കുന്നിടത്ത് മര്യാദയ്ക്ക് താമസിക്കണമെന്ന് പറഞ്ഞായിരുന്നു മർദ്ദനം. രാഹുൽ രാജ് കന്യാകുളങ്ങര സി.എച്ച്.സിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.