തിരുവനന്തപുരം: തീരസംരക്ഷണ സേനയുടെ സംസ്ഥാന കമാൻഡറായി ഡി.ഐ.ജി എൻ.രവി ചുമതലയേറ്റു. സനാദൻ ജന സ്ഥലംമാറിപ്പോയ ഒഴിവിലാണ് നിയമനം. മദ്രാസ് ഐ.ഐ.ടിയിൽ നിന്ന് ബിരുദമെടുത്ത രവി സമുദ്രത്തിലും കരയിലും നിരവധി സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. സി-136 ഇന്റർസെപ്ടർ ബോട്ട്, വേഗമേറിയ നിരീക്ഷണ കപ്പലായ സരോജിനി നായിഡു, പരിശീലന കപ്പൽ വരുണ, ഉൾക്കടൽ നിരീക്ഷണ കപ്പലായ വിശ്വസ്ത് എന്നിവയുടെ മേധാവിയായിരുന്നു. ആൻഡമാൻ നിക്കോബാർ കമാൻഡിന്റെ ചീഫ് ഒഫ് സ്റ്റാഫായും പ്രവർത്തിച്ചിട്ടുണ്ട്.