ddddd

തിരുവനന്തപുരം: ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള സാദ്ധ്യത മുൻനിർത്തി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. മഴയെത്തുടർന്ന് മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ പൊതുജനങ്ങൾ അധികൃതരെ ബന്ധപ്പെടണമെന്ന് കളക്ടർ പറഞ്ഞു. തീരദേശത്ത് കടലാക്രമണം ശക്തമാകാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മത്സ്യബന്ധനോപധികൾ സുരക്ഷിതമാക്കിവയ്ക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻനിറുത്തി മാറിത്താമസിക്കാൻ തയ്യാറാകണം. ഏതെങ്കിലും തരത്തിൽ അപകടം ഉണ്ടായാൽ അധികൃതരുടെ ശ്രദ്ധയിൽപെടുത്തണമെന്നും കളക്ടർ പറഞ്ഞു.