sreenivasakumar

തിരുവനന്തപുരം: മലേഷ്യയിൽ മെഡിക്കൽ സീറ്ര് വാങ്ങി നൽകാമെന്നുപറഞ്ഞ് കഴക്കൂട്ടം സ്വദേശിനിയുടെ കൈയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ 44 കാരൻ അറസ്റ്റിൽ. കരുമം ശ്രേയസിൽ ഡോ. ശ്രീനിവാസകുമാറാണ് കരമന പൊലീസിന്റെ പിടിയിലായത്. ഇയാൾ എം.ബി.ബി.എസ് ഡോക്ടർ അല്ലെന്നും മറ്റൊരു വിഷയത്തിൽ ഡോക്ടറേറ്റ് ഉണ്ടെന്നും കരമന പൊലീസ് പറഞ്ഞു. ഇതിന്റെ ആധികാരികത പരിശോധിക്കുന്നതായും പൊലീസ് അറിയിച്ചു. സമാനരീതിയിൽ തട്ടിപ്പ് നടത്തിയതിന് ഇയാളുടെ പേരിൽ മുൻപ് രണ്ട് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇതിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. കൂടാതെ സംസ്ഥാനത്തെമ്പാടും നിരവധി പേരിൽ നിന്ന് ഇയാൾ സീറ്റ് വാങ്ങി നൽകാമെന്നു പറഞ്ഞ് പണം വാങ്ങി പറ്റിച്ചതായി സൂചനയുണ്ട്. ചെവ്വാഴ്ച വൈകിട്ടോടെയാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.