തിരുവനന്തപുരം: മുൻ മന്ത്രി ശങ്കരനാരായണപിള്ളയുടെ നിര്യാണത്തിൽ തിരുവനന്തപുരം നഗര സംരക്ഷണ സമിതി അനുശോചിച്ചു. സമിതി പ്രസിഡന്റ് കളിപ്പാൻകുളം പ്രഭ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ശ്രീകണ്ഠേശ്വരം കെ.എസ്. അശോക് കുമാർ, സമിതി ജനറൽ സെക്രട്ടറി ഗാന്ധിപുരം അമൃത കുമാർ, ബി.ഡി. മാസ്റ്റർ, വഞ്ചിയൂർ മുൻ കൗൺസിലർ പി.എസ്. സരോജം, മണക്കാട് വേലായുധൻ നായർ, സിബി തുടങ്ങിയവർ സംസാരിച്ചു.