arya-rajendran

തിരുവനന്തപുരം: കടകംപള്ളി സോഷ്യൽ വെൽഫെയർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് മുണ്ട് ചലഞ്ചിലൂടെ സമാഹരിച്ച പണം വിനിയോഗിച്ച് വാങ്ങിയ ഡിജിറ്റൽ പഠനോപകരണങ്ങളിൽ ടി.വിയുടെ വിതരണോദ്ഘാടനം മേയർ ആര്യാ രാജേന്ദ്രനും മൊബൈൽ ഫോണുകളുടെ വിതരണോദ്ഘാടനം സി.പി.എം വഞ്ചിയൂർ ഏരിയാ സെക്രട്ടറി സി. ലെനിനും നിർവഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് ആനയറ തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. എസ്.പി. ദീപക്, സി.പി.എം കടകംപള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. മോഹനൻ, കടകംപള്ളി വാർഡ് കൗൺസിലർ പി.കെ.ഗോപകുമാർ,വി.അജികുമാർ, തുളസീധരൻ,അശോക് കുമാർ,അഡ്വ.കരിക്കകം ശ്രീകുമാരി,തങ്കമണി,ഷിബു,സത്യൻ തുടങ്ങിയവർ പങ്കെടുത്തു. ട്രസ്റ്റ് സെക്രട്ടറി ചാവടി രാജേഷ് സ്വാഗതവും ട്രഷറർ ശ്രീവത്സലൻ നന്ദിയും പറഞ്ഞു.