1

തിരുവനന്തപുരം: പാച്ചല്ലൂരിൽ അഞ്ച് കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിലായി. രാജാജിനഗർ കോളനി സ്വദേശികളായ കൊച്ചു ഗിരി എന്ന് വിളിക്കുന്ന ഗിരീഷ് കുമാർ (43), അയ്യപ്പൻ (43), ചാല കൊത്തുവാൾ തെരുവിൽ സ്വാഹ എന്ന് വിളിക്കുന്ന മണികണ്ഠൻ (54) എന്നിവരെയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇന്നലെ പിടികൂടിയത്. ഓട്ടോറിക്ഷയിൽ അഞ്ച് കിലോ കഞ്ചാവ് കടത്തവേയാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണയിൽ ഒരു ലക്ഷം രൂപ വരെ വില വരും. സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടി. അനികുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോവളം തിരുവല്ലം ഭാഗങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ടി.ആർ. മുകേഷ് കുമാർ, മധുസൂദനൻ നായർ, പ്രിവന്റീവ് ഓഫീസർമാരായ രാജേഷ്‌കുമാർ ആർ, മണികണ്ഠൻ നായർ എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ, രഞ്ജിത്ത്, ബിജു, വിപിൻ, രാജേഷ്, ഷംനാദ്, അനിൽകുമാർ എസ്,വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷിനിമോൾ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.