വെഞ്ഞാറമൂട്:ടോക്യോയിൽ നടക്കുന്ന ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കായിക താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാണിക്കൽ പഞ്ചായത്തിലെ നീന്തൽ ക്ലബുകളുടെ ആഭിമുഖ്യത്തിൽ ബൈക്ക് റാലി നടത്തി.കേരള ഒളിമ്പിക്സ് അസോസിയേഷൻ സെക്രട്ടറി എസ്.രാജീവ് ബൈക്ക് റാലിയിൽ പങ്കെടുത്തവർക്ക് മധുരം നൽകി.മാണിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് .ലേഖകുമാരി റാലി ഫ്ലാഗ് ഓഫ് ചെയ്തു.കേരള അക്വാട്ടിക് അസോസിയേഷൻ സെക്രട്ടറി ആർ.സതി കുമാരി,എക്സിക്യൂട്ടീവ് സെക്രട്ടറി ടി.എസ്.മുരളീധരൻ,ജില്ലാ അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റ് ആർ.രാജശേഖരൻനായർ,സെക്രട്ടറി ജി.ബാബു,പഞ്ചായത്തംഗം ജി.അനി തുടങ്ങിയവർ പങ്കെടുത്തു.