വിതുര: ആനപ്പാറയിൽ നിന്ന് കാണാതായ അമ്മയെയും രണ്ട് മക്കളെയും ഇടുക്കി അടിമാലിയിൽ നിന്ന് ഇന്നലെ രാവിലെ കണ്ടെത്തി. ആനപ്പാറ വയക്കഞ്ചി വയലരികത്ത് വീട്ടിൽ സജിത്തിന്റെ ഭാര്യ ആര്യ (29), മക്കളായ അഭിമന്യു (12), അഭിന ( 9 മാസം) എന്നിവരെ കാണാതായതിനെക്കുറിച്ച് വിതുര പൊലീസ് എല്ലാ സ്റ്റേഷനുകളിലും അറിയിച്ചിരുന്നു. ഇന്നലെ രാവിലെ അടിമാലി പൊലീസാണ് മൂവരെയും കണ്ടെത്തിയത്. വിതുര പൊലീസ് സ്ഥലത്തെത്തി ഇവരെ തിരികെ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു.