ഭാവ്ന പാനി എന്ന പേര് മലയാളികൾക്ക് സുപരിചിതമല്ല. എന്നാൽ ‘വെട്ടം’ എന്ന സിനിമയിലെ വീണയെന്ന കഥാപാത്രത്തെ അത്ര പെട്ടെന്ന് മറക്കാനാവില്ല. ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തിയത് മുംബയ് സ്വദേശിയായ ഭാവ്ന പാനിയായിരുന്നു. ഭാവ്നയുടെ കുട്ടിക്കാല ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
പരസ്യ ചലച്ചിത്രകാരൻ ഉദയ് ശങ്കർ പാനിയുടെ മകളാണ് ഭാവ്ന. ഒഡീസി, കഥക്, ബാലെ നർത്തകി കൂടിയായ ഭാവ്ന 'തെരേ ലിയേ' എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. കന്നട, തെലുങ്ക് ചിത്രങ്ങളിലും ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ച ഭാവ്നയുടെ ആദ്യ മലയാളചിത്രമായിരുന്നു ‘വെട്ടം.’ പ്രിയദർശന്റെ ‘ആനയും മുയലും’ എന്ന ചിത്രത്തിലും അതിഥിവേഷത്തിൽ ഭാവ്ന എത്തിയിരുന്നു.