roshan

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് റോഷൻ ആൻഡ്രൂസ്. മോഹൻലാൽ നായകനായ ഉദയാനാണ് താരത്തിലൂടെയാണ് അദ്ദേഹം സംവിധായകനായത്. ഈ ചിത്രം ഏതാണ്ട് പൂർണ്ണമായും റാമോജി ഫിലിംസിറ്റിയിലാണ് ചിത്രീകരിച്ചത്. അതുകഴിഞ്ഞ് 17 വർഷത്തിന് ശേഷം വീണ്ടും റാമോജി ഫിലിം സിറ്റിയിൽ പോയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് റോഷൻ. ഉദയനാണ് താരത്തിലെ ഷൂട്ടിംഗിന് ശേഷം ആദ്യമായാണ് അദ്ദേഹം റാമോജിയിൽ എത്തുന്നത്.

"എന്റെ ആദ്യ ചിത്രമായ ഉദയനാണുതാരം കഴിഞ്ഞ് 17 വർഷങ്ങൾക്ക് ശേഷം ഞാൻ റാമോജി ഫിലിം സിറ്റി സന്ദർശിച്ചു. ദൈവത്തിനു നന്ദി. ഞാൻ ഇപ്പോഴും ഈ ഇന്റസ്ട്രിയിലുണ്ട്. ഒരുപാട് ഓർമകളും. എല്ലാ സിനിമാപ്രേമികൾക്കും ആ സിനിമ ഇഷ്ടമാണെന്ന് പ്രതീക്ഷിക്കുന്നു. 17 വർഷങ്ങൾ... അപ്പോൾ ഞാൻ ദുൽഖറിനെ സംവിധാനം ചെയ്യുകയാണ്. സൃഷ്ടികർത്താവിന് സല്യൂട്ട്..." റോഷൻ ആൻഡ്രൂസ് ഫേസ്ബുക്കിൽ കുറിച്ചു.

സ്റ്റുഡിയോയുടെ മുമ്പിൽ നിന്നുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ദുൽഖർ നായകനായി എത്തുന്ന സല്യൂട്ടാണ് റോഷൻ ആൻഡ്രൂസിന്റെ പുതിയ ചിത്രം. മുംബയ് പൊലീസിന് ശേഷം അദ്ദേഹം ഒരുക്കുന്ന പൊലീസ് ത്രില്ലറാണിത്.