1

പൂവാർ: പെട്രോൾ ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച് കെ.എസ്.യു തിരുപുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിൽ നിന്നും സൈക്കിൾ യാത്ര സംഘടിപ്പിച്ചു. കെ.എസ്.യു ജില്ലാ സെക്രട്ടറി അഡ്വ. പ്രഗീത്.ജി.ജി ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് അരുൺ എസ്.കെ ഫ്ലാഗ്‌‌ ഒഫ് ചെയ്തു. കെ.എസ്.യു മണ്ഡലം പ്രസിഡന്റ് സാം ബാബു നേതൃത്വം നൽകി. കെ.എസ്.യു ഭാരവാഹികളായ അനുരാജ്, അശ്വിൻ, അബിൻ.സി.ആർ, ഷിനു.സി.ദാസ്, ആദിഷ് ജെ.ജി, സജി, ഭരത്യാജ് തുടങ്ങിയവർ നേതൃത്വം നൽകി. പഴയ കടയിൽ നടന്ന സമാപന യോഗത്തിൽ ജനപ്രതിനിധികളായ അനിഷ സന്തോഷ്, എസ്. ലിജു, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

ഫോട്ടോ: കെ.എസ്.യു തിരുപുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൻ നടന്ന പ്രതിഷേധ സൈക്കിൾ യാത്ര