ajithsslc

മുടപുരം:ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പെരുങ്ങുഴി ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കയർതൊഴിലാളികളുടെ മക്കളെ അനുമോദിച്ചു.ഗ്രീഷ്മ, ഷിബിത,വൈഷ്ണവ്,ശ്രീലക്ഷ്മി എന്നീ വിദ്യാർത്ഥികൾക്കാണ് പെരുങ്ങുഴി കയർ സംഘം പ്രസിഡന്റ് ആർ.അജിത് ഉപഹാരം നൽകി അനുമോദിച്ചത്.കയർ തൊഴിലാളി യൂണിയൻ നേതാക്കളായ സി .സുര, കെ .രാജേന്ദ്രൻ,ആർ.അംബിക,സുജാത,വാരിജാഷൻ, വിജീഷ്,സുരേഷ് കുമാർ, അനിത,സുജാത,ശോഭിനി തുടങ്ങിയവർ പങ്കെടുത്തു.