പാലോട്: എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നുന്ന വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരി പഠനത്തിനുള്ള അവസരം സർക്കാർ ഉറപ്പുവരുത്തണമെന്ന് മുൻഎം.എൽ.എ ടി. ശരത്ചന്ദ്രപ്രസാദ് ആവശ്യപ്പെട്ടു. ദേശീയ ബാലതരംഗം അംഗങ്ങളായ കുട്ടികളെ അനുമോദിക്കാൻ നന്ദിയോട് മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നന്ദിയോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച അനുമോദനചടങ്ങുകൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തിലെ കുറുപുഴ, പച്ച ക്ഷേത്രപരിസരം, പച്ച ജംഗ്ഷൻ, പൊട്ടൻചിറ തുടങ്ങിയ സ്ഥലംങ്ങളിൽ വച്ച് നടന്ന പരിപാടിയിൽ പ്രോഗ്രാം കോ ഓർഡിനേറ്റർ റിജിത് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ, സനിൽ കുമാർ പുലിയൂർ, കാനാവിൽ ഷിബു, ബീനാ മുരളി, പി. രാജീവൻ, പത്മാലയം മിനിലാൽ, കെ. ശ്രീകുമാർ, കെ.എസ്. ജീവകുമാർ, ടി.പി. പ്രസാദ്, പ്രമോദ് സമുവൽ, അലോഷ്യസ്, സാബു സ്റ്റീഫൻ, അമർനാഥ് തുടങ്ങിയവർ വിവിധ ഭാഗങ്ങളിൽ നടന്ന ചടങ്ങിൽ പങ്കാളികളായി.