തിരുവനന്തപുരം:കിഫ്ബി നിലവിൽ 64,000 കോടിയുടെ പ്രവൃത്തികൾ ഏറ്റെടുത്ത സാഹചര്യത്തിൽ പുതിയ പദ്ധതികൾ ഏറ്റെടുക്കാനാവില്ലെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. 50,000 കോടിയുടെ പദ്ധതിയാണ് കിഫ്ബി വഴി ആലോചിച്ചത്. പുതിയ പദ്ധതികൾ ആരംഭിക്കാൻ വേറെ സംവിധാനം ആലോചനയിലുണ്ട്.
സൗജന്യഭക്ഷ്യക്കിറ്റ് വിതരണത്തിന് പ്രതിമാസം 500 കോടി രൂപ സർക്കാർ ചെലവഴിക്കുന്നുണ്ട്. ഒാണക്കിറ്റിന് ഇതിൽ കൂടുതൽ ചെലവ് വരും. കർഷകരെ സഹായിക്കാൻ കശുഅണ്ടി, ഏലയ്ക്കാ, മിൽമ നെയ്യ് എന്നിവ ഒാണക്കിറ്റിൽ ഉൾപ്പെടുത്തും.
കൊവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വായ്പാ തിരിച്ചടവുകൾക്കും ഡിസംബർ 31 വരെ മോറട്ടോറിയം പ്രഖ്യാപിക്കണമെന്നും, മോറട്ടോറിയം കാലയളവിലെ പലിശയും പിഴപ്പലിശയും ഒഴിവാക്കണമെന്നും സംസ്ഥാനം കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്.