മുടപുരം :ഡി.വൈ.എഫ്.ഐ അഴൂർ കീർത്തി മുക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്തു.അഡ്വ.വി.ജോയി എം.എൽ.എ വിതരണോദ്‌ഘാടനം നിർവഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് സിദ്ധിക്ക് അദ്ധ്യക്ഷത വഹിച്ചു.അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ,സി.പി.എം ഏരിയ കമ്മിറ്റി അംഗം ബി.മുരളീധരൻ നായർ,ഡി.വൈ.എഫ്.ഐ മുട്ടപ്പലം മേഖലകമ്മിറ്റി പ്രസിഡന്റ് എൻ.ആർ.റിനു,സെക്രട്ടറി എച്ച്.അനീഷ്,സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ രാധാകൃഷ്ണൻ,ബിനു,സദാശിവൻ,ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ഷൈൻലാൽ,ട്രഷറർ നീതു തുടങ്ങിയവർ പങ്കെടുത്തു.