court

തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലയളവലിൽ രാജ്യത്തെ വിവിധ കോടതികളിൽ സർക്കാരിനായി കേസ് ന‌‌ടത്താൻ 18,97,89,823 രൂപ ചെലവഴിച്ചതായി മന്ത്രി പി.രാജീവ് നിയമസഭയിൽ അറിയിച്ചു.

പുറമെ നിന്നും നിയോഗിച്ച അഭിഭാഷകരുടെ ഫീസിനത്തിലാണ് ഇത്രയും രൂപ ചെലവഴിച്ചതെന്നും കെ.കെ.രമയുടെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി. പ്രത്യേക നിയമ വിഷയങ്ങളിൽ അവഗാഹവും പ്രവർത്തന പരിചയവുമുള്ള അഭിഭാഷകർക്കാണ് ഇത്രയും തുക ഫീസ് നൽകിയത്.