anu

വെഞ്ഞാറമൂട്: എസ്..എസ്.എൽ.സി പാസായ എല്ലാ കുട്ടികൾക്കും ഉപരിപഠനം ലഭ്യമാക്കാൻ സർക്കാർ തയ്യാറാകണമെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ. ഫുൾ എ പ്ലസുകളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധന ഉണ്ടാസാഹചര്യത്തിൽ ഇഷ്ടവിഷയം ലഭിക്കാനുള്ള സാദ്ധ്യത മങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സുകുമാരനുണ്ണി പുരസ്കാര ജേതാവ് കെ.പി. എസ്.ടി .എ സംസ്ഥാന പ്രസിഡന്റ് എം.സലാഹുദ്ദീന് കെ .പി. എസ് .ടി. എ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുമോദന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.എസ്. ടി.എ ജനറൽ സെക്രട്ടറി സി. പ്രദീപ്, ട്രഷറർ, സന്തോഷ് കുമാർ, വൈസ് പ്രസിഡന്റുമാരായ വട്ടപ്പാറ അനിൽകുമാർ, നിസാം ചിതറ, എക്സിക്യൂട്ടീവ് അംഗങ്ങളായ രാജ് മോഹൻ, ജിനിൽ ജോസ്, സജീന, ഉദയകുമാർ, വിദ്യാഭ്യാസ, സമൂഹിക, സാംസ്കാരിക മേഖലകളിൽ വിവിധ അവാർഡുകൾ കരസ്ഥമാക്കിയ എൻ. സാബു എന്നിവർക്ക് സ്വീകരണം നൽകി. ജില്ലാ സെക്രട്ടറി അനിൽ വെഞ്ഞാറമൂട് സ്വാഗതവും ജില്ലാ ട്രഷറർ ഷമീം കിളിമാനൂർ നന്ദിയും പറഞ്ഞു.