നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര ഡിപ്പോയിലെ കൊവിഡ് ബാധിതരായ വ്യക്തികളുടെ കുടുംബാംഗങ്ങൾ ചട്ടങ്ങൾ ലംഘിച്ച് ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യണമെന്ന യൂണിറ്റ് ഒഫീസറുടെ നിർദ്ദേശത്തെ തുടർന്ന് കെ.എസ്.ആർ.ടി.എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഡിപ്പോയിൽ എ.ടി.ഒ ഓഫീസ് ഉപരോധിച്ചു. കൊവിഡ് ക്വാറന്റിനിലുളള ജീവനക്കാർക്ക് അർഹത പ്രകാരം ഉളള സ്പെഷ്യൽ കാഷ്യൽ ലീവും നിഷേധിക്കാനായിരുന്നു നിർദ്ദേശം. എ.ടി.ഒ. ചേംബറിനു മുന്നിൽ വി. അശ്വതി, എൻ.കെ. രഞ്ജിത്ത്, ജി. ജിജോ, എസ്.എസ്. സാബു, കെ.എസ്. അനിൽകുമാർ, എം. ഗോപകുമാർ, ആനന്ദദാസ്,എസ്. സുജ, രാജശേഖരൻ എന്നിവർ നേതൃത്വം നൽകി. പിന്നീട് അസോസിയേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സുശീലൻ മണവാരിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി.അഡ്‌മിനിസ്ട്രേഷൻ വിഭാഗം മേധാവിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് അർഹതപ്പെട്ട സ്പെഷ്യൽ കാഷ്യൽ ലീവുകൾ അനുവദിക്കാനും ക്വാറന്റീനിലുള്ള ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കാൻ പാടില്ലെന്നുളള എക്സി. ഡയറക്ടറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഉപരോധസമരം അവസാനിപ്പിച്ചു.