deepa-sika

വക്കം: ടോക്കിയോ ഒളിംപിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായികതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വക്കം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ വക്കത്ത് ദീപശിഖാ പ്രയാണം നടത്തി. വക്കം ചന്തമുക്കിൽ നടന്ന ചടങ്ങിൽ കെ.കെ. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഷെർഷ, ജയിൻ, ലിജിന്റ, കണ്ണൻ ആർ.രമേഷ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കേഡറ്റുകൾ വക്കത്ത് ദീപശിഖാ പ്രയാണം നടത്തി.