pin

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽ മുഴുവൻ ഒഴിവുകളിലും നിയമനം നടത്താൻ നടപടി സ്വീകരിച്ചിട്ടുള്ളതിനാൽ കാലാവധി നീട്ടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുകയും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നൽകുകയും ചെയ്യുന്നത് സർക്കാരിന്റെ നയമല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടി നൽകി.
കൊവിഡ് മൂലം പി.എസ്.സിക്ക് യഥാസമയം പരീക്ഷകൾ നടത്താനായില്ല. എന്നാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും നിയമന ശുപാർശ നൽകാനും തടസ്സങ്ങളില്ല. 5-2-21നും 3-8-21നുമിടയിൽ കാലാവധി പൂർത്തിയാക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് 4വരെ ദീർഘിപ്പിച്ചിരുന്നു. ആഗസ്റ്റ് 4 വരെയുള്ള മുഴുവൻ ഒഴിവുകളും റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് മന്ത്രിമാർ ഉറപ്പാക്കും. വീഴ്ചവരുത്തുന്ന വകുപ്പു മേധാവികൾക്കെതിരെ കർശന നടപടി സ്വീകരിക്കും.

സീനിയോറിറ്റി തർക്കത്തിൽ റെഗുലർ പ്രൊമോഷൻ കോടതികൾ സ്റ്റേ ചെയ്തിട്ടുള്ള കേസുകളിൽ താത്കാലിക പ്രൊമോഷൻ നടത്തിയുണ്ടാകുന്ന ഒഴിവുകളിൽ നിയമനം നടത്തും. പ്രൊമോഷന് യോഗ്യതയുള്ളവരുടെ അഭാവമുണ്ടെങ്കിൽ പ്രസ്തുത തസ്തികകൾ റാങ്ക് ലിസ്റ്റ് നിലവിലുള്ള കേഡറിലേക്ക് തരംതാഴ്ത്തിയും പുതിയ നിയമനം നടത്തും.

ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനമുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് വിജിലൻസും ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവരുൾപ്പെട്ട സമിതിയും ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കും.

നിയമനങ്ങൾ പരമാവധി പി.എസ്.സി മുഖേന നടത്തണമെന്നതാണ് സർക്കാരിന്റെ നയം. മാറ്റിവച്ചിട്ടുള്ള പി.എസ്.സി പരീക്ഷകളും ഇന്റർവ്യൂകളും കൊവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞാൽ ഉടൻ പുനരാരംഭിക്കും.

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു. കാലാവധി തീരുന്ന എല്ലാ റാങ്ക് ലിസ്റ്റുകളും ആറു മാസത്തേക്ക് നീട്ടണം. താത്കാലികക്കാരെ തിരുകിക്കയറ്റാനാണ് സർക്കാർ ശ്രമം.

കാ​ലാ​വ​ധി​ ​തീ​രു​ന്ന​ത്
493​ ​റാ​ങ്ക് ​ലി​സ്റ്റു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ 493​ ​റാ​ങ്ക് ​ലി​സ്റ്റു​ക​ൾ​ക്കാ​ണ് ​ആ​ഗ​സ്റ്റ് 4​ന് ​കാ​ലാ​വ​ധി​ ​തീ​രു​ന്ന​ത്.​ ​ഫെ​ബ്രു​വ​രി​ 3​നാ​ണ് ​കാ​ലാ​വ​ധി​ ​ദീ​ർ​ഘി​പ്പി​ച്ച​ത്.​ ​ആ​ഗ​സ്റ്റ് 4​ ​വ​രെ​യോ​ ​പു​തി​യ​ ​റാ​ങ്ക് ​ലി​സ്റ്റ് ​വ​രു​ന്ന​ത് ​വ​രെ​യോ​ ​ഏ​താ​ണോ​ ​ആ​ദ്യം​ ​അ​ന്നു​വ​രെ​യാ​ണ് ​കാ​ലാ​വ​ധി​ .​ ​എ​ൽ.​ഡി.​സി,​ ​ലാ​സ്റ്റ് ​ഗ്രേ​ഡ്,​ബീ​റ്റ് ​ഫോ​റ​സ്റ്റ് ​ഓ​ഫീ​സ​ർ,​വി​വി​ധ​ ​വ​കു​പ്പു​ക​ളി​ൽ​ ​ഡ്രൈ​വ​ർ,​ ​ലൈ​ബ്രേ​റി​യ​ൻ,​ ​ഫാ​ർ​മ​സി​സ്റ്റ് ​ഗ്രേ​ഡ് 2​ ​തു​ട​ങ്ങി​യ​വ​ ​ഉ​ൾ​പ്പെ​ട്ട​താ​ണ് ​കാ​ലാ​വ​ധി​ ​തീ​രു​ന്ന​ ​റാ​ങ്ക് ​ലി​സ്റ്റു​ക​ൾ.

വി​ദ്യാ​ഭ്യാ​സ​ ​അ​ന്ത​രീ​ക്ഷ​ത്തെ​ ​ത​ക​ർ​ക്ക​രു​ത്:​ ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​വ്യാ​പ​ന​ത്തി​ന്റെ​ ​ആ​ദ്യ​ഘ​ട്ടം​ ​മു​ത​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​അ​ദ്ധ്യ​യ​ന​വും​ ​പ​രീ​ക്ഷ​ക​ളും​ ​മു​ട​ങ്ങാ​തെ​ ​കൊ​ണ്ടു​പോ​കാ​ൻ​ ​സം​സ്ഥാ​ന​ത്തി​ന് ​സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഫേ​സ്‌​ബു​ക്കി​ൽ​ ​കു​റി​ച്ചു.​ ​വി​ദ്യാ​ല​യ​ങ്ങ​ളും​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​പൂ​ർ​വ​സ്ഥി​തി​യി​ലേ​ക്ക് ​തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നു​ള്ള​ ​ആ​ലോ​ച​ന​ക​ളും​ ​പ​രി​ശ്ര​മ​ങ്ങ​ളും​ ​ന​ട​ന്നു​വ​രു​ന്നു.​ ​ഈ​ ​ഘ​ട്ട​ത്തി​ൽ​ ​അ​ത്ത​ര​മൊ​രു​ ​ഉ​ദ്യ​മം​ ​വി​ജ​യ​ക​ര​മാ​യി​ ​ന​ട​പ്പാ​ക്കാ​ൻ​ ​പി​ന്തു​ണ​ ​ന​ൽ​കു​ന്ന​തി​നാ​ണ് ​വി​ദ്യാ​ർ​ത്ഥി​ ​സം​ഘ​ട​ന​ക​ൾ​ ​മു​ൻ​പി​ൽ​ ​ഉ​ണ്ടാ​കേ​ണ്ട​ത്.​ ​പ​ക​രം​ ​സ​ങ്കു​ചി​ത​ ​രാ​ഷ്ട്രീ​യ​ ​താ​ത്പ​ര്യ​ങ്ങ​ൾ​ ​മു​ൻ​നി​റു​ത്തി​ ​അ​തി​നെ​ ​ത​ക​ർ​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​ത് ​അ​ത്യ​ന്തം​ ​ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.​ ​തി​രു​വ​ന​ന്ത​പു​രം​ ​കോ​ളേ​ജ് ​ഒ​ഫ് ​എ​ൻ​ജി​നി​യ​റിം​ഗി​ൽ​ ​ബി.​ടെ​ക് ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷ​യ്ക്കി​ടെ​ ​കെ.​എ​സ്.​യു​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ന​ട​ത്തി​യ​ ​അ​ക്ര​മം​ ​അ​ങ്ങേ​യ​റ്റം​ ​അ​പ​ല​പ​നീ​യ​മാ​ണ്.​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ഉ​പ​രി​പ​ഠ​ന​വും​ ​തൊ​ഴി​ല​ന്വേ​ഷ​ണ​വും​ ​മ​ഹാ​മാ​രി​യു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​മു​ട​ങ്ങാ​തെ​ ​നോ​ക്കേ​ണ്ട​ത് ​സ​മൂ​ഹ​ത്തി​ന്റെ​ ​ആ​കെ​ ​ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.​ ​ആ​ ​ല​ക്ഷ്യ​ത്തി​നാ​യി​ ​ഒ​രു​മി​ച്ച് ​നി​ൽ​ക്കു​ക​യാ​ണ് ​വേ​ണ്ട​ത്.​ ​ഇ​ത്ത​രം​ ​അ​ക്ര​മ​ങ്ങ​ളി​ലൂ​ടെ​ ​അ​ത് ​ത​ക​ർ​ക്കാ​ൻ​ ​ശ്ര​മി​ക്ക​രു​ത്.