s

കാട്ടാക്കട: നെയ്യാർ മെഡിസിറ്റി ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ഒരു വർഷത്തിനിടെ 100 നിർദ്ധന രോഗികൾക്ക് സൗജന്യ ആൻജിയോഗ്രാം പരിശോധന ലഭ്യമാക്കുന്ന ഹൃദ്യം പദ്ധതി​ക്ക് തുടക്കം. ആൻജിയോപ്ളാസ്റ്റി നിർദ്ദേശിക്കപ്പെടുന്നവർക്ക് അത് സർക്കാർ നിരക്കിൽ നിർവഹിക്കാനാകും. ആനുകൂല്യത്തിന് അർഹരായവരെ ഡോക്ടർമാരും രാഷ്ട്രീയ പ്രവർത്തകരും ഉൾപ്പെട്ട കമ്മി​റ്റി​ തികച്ചും സുതാര്യമായ വിധത്തിൽ തിരഞ്ഞെടുക്കും. പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. ജി​. സ്റ്റീഫൻ എം.എൽ.എ നി​ർവഹി​ച്ചു.

പ്രമുഖ ഹൃദ്രോഗ വി​ദഗ്ദ്ധൻ ഡോ. ഹരി​ഹര സുബ്രഹ്മണ്യ ശർമ്മയുടെ നേതൃത്വത്തിൽ നാല് കാർഡി​യോളജി​സ്റ്റുകൾ പദ്ധതിക്ക് മേൽനോട്ടം വഹിക്കും. കഴിഞ്ഞ വർഷം ജൂലായ് 15ന് ആരംഭി​ച്ച നെയ്യാർ മെഡി​സി​റ്റി​യി​ൽ 75 ൽപ്പരം ഡോക്ടർമാരുടെ നേതൃത്വത്തി​ൽ 30 സ്പെഷ്യാലി​റ്റി​ വി​ഭാഗങ്ങൾ പ്രവർത്തി​ക്കുന്നു. 24 മണി​ക്കൂറും പ്രവർത്തിക്കുന്ന എമർജൻസി​ വി​ഭാഗം, അടി​യന്തര അസ്ഥി ശസ്ത്രക്രി​യകൾ ഉൾപ്പെടെ ഏത് അത്യാഹി​തവും കൈകാര്യം ചെയ്യാൻ സുസജ്ജമാണ്.

ഡോ. സുജാതയുടെ നേതൃത്വത്തി​ലുള്ള ഗൈനക്കോളജി​ വിഭാഗം സുഖപ്രസവത്തി​ന് പ്രാധാന്യം നൽകി, ബർത്ത് സ്യൂട്ട്, വന്ധ്യതാ ചി​കി​ത്സയ്ക്കുള്ള നെസ്റ്റ് ഐ.വി.​എഫ് സൗകര്യങ്ങളോടെ ഒന്നാം വാർഷി​ക വേളയിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. വെന്റി​ലേറ്ററോടുകൂടി​യ നി​യോനേറ്റൽ ഐ.സി​.യു, തി​രുവനന്തപുരം മെഡി​. കോളജ് മുൻ പ്രി​ൻസി​പ്പൽ ഡോ. അജയകുമാറി​ന്റെ നേതൃത്വത്തി​ൽ കുട്ടി​കളുടെ സങ്കീർണ ശസ്ത്രക്രി​യകൾക്കുള്ള സജ്ജീകരണങ്ങൾ എന്നി​വയ്ക്കും തുടക്കമായി.

കൊവി​ഡ് പ്രോട്ടോകാൾ പാലിച്ച് സംഘടിപ്പിച്ച ലളിതമായ വാർഷിക പരിപാടികളിൽ കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസി​ഡന്റ് അനി​ൽകുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്.എസ്. മണി​കണ്ഠൻ നായർ, ബി​ന്ദു, പഞ്ചായത്ത് സെക്രട്ടറി​ മി​നി​ ചന്ദ്ര, നെയ്യാർ മെഡി​സി​റ്റി​ അസ്ഥിരോഗ വി​ഭാഗം മേധാവി​ ഡോ. സജീവ് എന്നി​വർ പങ്കെടുത്തു. നെയ്യാർ മെഡി​സി​റ്റി​ ചെയർമാൻ ജെ. മഹേന്ദ്രൻ നായർ അദ്ധ്യക്ഷത വഹി​ച്ചു. മാനേജിംഗ് ഡയറക്ടർ ഡോ. പ്രേം കി​രൺ​ റി​പ്പോർട്ട് അവതരി​പ്പി​ച്ചു. ഡയറക്ടർ ഡോ. ഹരീന്ദരൻ നായർ സ്വാഗതവും ഡയറക്ടർ വി​ഷ്ണു മഹേന്ദ്രൻ നന്ദി​യും ആശംസി​ച്ചു. നെയ്യാർ ആശ്വാസ് ചി​കി​ത്സാ പദ്ധതി​ക്കും തുടക്കമായി. സൗജന്യ ആൻജി​യോഗ്രാം പദ്ധതി​യെപ്പറ്റി​ കൂടുതൽ അറി​യാൻ 85906 00165, 94464 42653 എന്നീ ഫോൺ​ നമ്പരുകളിൽ ബന്ധപ്പെടണം.