നെടുമങ്ങാട് :എം.പി.വീരേന്ദ്രകുമാറിന്റെ 85-മത് ജന്മവാർഷികം കേരള എൻ.ജി.ഒ സെന്റർ ജില്ലാ കമ്മിറ്റി ഇറയാംകോട് ദീപ്തി ഭവൻ അന്തേവാസികൾക്ക് ഭക്ഷ്യപദാർത്ഥങ്ങൾ വിതരണം ചെയ്ത് ആഘോഷിച്ചു.കേരള എൻ.ജി.ഒ സെന്റർ ജില്ലാ കമ്മിറ്റി സംഭരിച്ച ഭക്ഷ്യധാന്യങ്ങൾ ലോക്താന്ത്രിക് ജനതാദൾ പാർലമെന്ററി ബോർഡ് ചെയർമാൻ ചാരുപാറ രവി ദീപ്തി ഭവൻ മദർ സുപ്പീരിയറിന് കൈമാറി.എൻ.ജി.ഒ സെന്റർ ജില്ലാ പ്രസിഡന്റ് വട്ടിയൂർക്കാവ് രാജൻ, ഭദ്രം.ജി.ശശി, എസ്.സുനിൽ കുമാർ,ജോഷി റസാദ്,മൈലം സത്യാനന്ദൻ എന്നിവർ പങ്കെടുത്തു.