നെടുമങ്ങാട് :കരകുളം ഗ്രാമ പഞ്ചായത്തിലെ കൊവിഡ് വാക്സിനേഷൻ സുതാര്യമാക്കണമെന്നും വാക്സിനേഷൻ വിതരണത്തിൽ ജനപ്രതിനിധികളുടെ രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി കരകുളം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസ് ധർണ നടത്തി.സംസ്ഥാന കൗൺസിൽ അംഗം നൂറനാട് ഷാജഹാൻ ഉദ്ഘാടനം ചെയ്തു.ബി.ജെ.പി കരകുളം മേഖലാ പ്രസിഡന്റ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് വിനേഷ് കുമാർ,കരകുളം മേഖല വൈസ് പ്രസിഡന്റ് മുരളീധരൻ നായർ,എസ്.സി മോർച്ച നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് നിശാന്ത് വഴയില,യുവമോർച്ച കരകുളം മേഖലാ ജനറൽ സെക്രട്ടറി പ്രസാദ് മോഹൻ,ഒ.ബി.സി മോർച്ച കരകുളം മേഖലാ സെക്രട്ടി രാജേഷ് ഏണിക്കര,മേഖല കമ്മിറ്റി അംഗം ഷാജി എന്നിവർ പങ്കെടുത്തു.