ഇലകമൺ: ആർ.എസ്.പി നേതാവും ഇലകമൺ യു.പി സ്കൂളിലെ പ്രഥമ അദ്ധ്യാപകനും ഇലകമൺ ആര്യഭട്ട ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ പ്രഥമ സെക്രട്ടറിയും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായിരുന്ന ആർ. സുധിയുടെ നിര്യാണത്തിൽ ആർ.എസ്.പി ഇലകമൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചിച്ചു.
ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എസ്. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. അൻവർ നഹാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.ആർ.എം. ഷഫീർ, സി.പി.എം.ഏരിയാ സെക്രട്ടറി രാജീവ്, സി.പി.ഐ ഇലകമൺ ലോക്കൽ സെക്രട്ടറി സുജാതൻ, ആർ.എസ്.പി മണ്ഡലം സെക്രട്ടറി ചെമ്മരുതി ശശികുമാർ, ബി.ജെ.പി നേതാവ് ഇലകമൺ സതീശൻ, അഡ്വ. ദേവദാസ്,അഡ്വ. ബി. ഷാലി, വിനോജ് വിശാൽ, വിനീത്, അദ്ധ്യാപകരായ സജിത്ത്, ഷാജഹാൻ, ഹറൂൺ ലാൽ, മുൻ അദ്ധ്യാപകരായ സുധീഷ് രാഘവൻ, ഗീത എന്നിവർ പങ്കെടുത്തു.