ബാലരാമപുരം:പൂവാർ,ബാലരാമപുരം പഞ്ചായത്തിലെ സബ് രജിസ്ട്രാർ ഓഫീസുകൾക്ക് ഉടൻ കെട്ടിടം പണിയുമെന്ന് രജിസ്ട്രേഷൻ മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.പൂവാർ സബ് രജിസ്ട്രാർ ഓഫീസിന് സ്ഥലം കണ്ടെത്താൻ പഞ്ചായത്തിനോട് ആവശ്യപ്പെട്ടതായും ബാലരാമപുരം സബ് രജിസ്ട്രാർ ഓഫീസിന് കെട്ടിടം നിർമ്മിക്കേണ്ട സ്ഥലത്ത് മണ്ണ്പരിശോധന നടപടി സ്വീകരിച്ചുവരുന്നതായും മന്ത്രി പറഞ്ഞു.എം.വിൻസെന്റ് എം.എൽ.എയുടെ ചോദ്യത്തിന് നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പൂവാർ സബ് രജിസ്ട്രാർ ഓഫീസിന് സ്ഥലം കണ്ടെത്തുത്തിന് പഞ്ചായത്തുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സബ് രജിസ്ട്രാർ ഓഫീസറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. ബാലരാമപുരം സബ് രജിസ്ട്രാർ ഓഫീസിന് കണ്ടെത്തിയ സ്ഥലത്ത് പൊതുമരാമത്ത് അസി.എൻജിനീയർ സന്ദർശനം നടത്തുകയും മേൽ നടപടി സ്വീകരിക്കുകയും ചെയ്തതായി മന്ത്രി വിൻസെന്റ് എം.എൽ.എയെ അറിയിച്ചു.