general

ബാലരാമപുരം: ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസിന് മുകളിലത്തെ നിലയിൽ മൊബൈൽ ടവർ നിർമ്മിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും ഇതിന് പിന്നിൽ കൂട്ടുനിൽക്കുന്നുവെന്നും നാട്ടുകാർ ആരോപിച്ചു. നാട്ടുകാരുമായി കൂടിയാലോചിക്കാതെ മൊബൈൽ ടവർ പണിയാൻ അനുമതി നൽകിയത് പ്രതിഷേധാർഹമാണെന്ന് ചൂണ്ടിക്കാണിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നാട്ടുകാർ തടഞ്ഞു. അടിയന്തരമായി വാർഡ് സഭ വിളിച്ചുചേർക്കണമെന്നും റവന്യൂ ഉദ്യോഗസ്ഥരെ ഉൾപ്പെടെ പങ്കെടുപ്പിച്ച് ജനകീയ ചർച്ച സംഘടിപ്പിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.